കലിയടങ്ങി ഗജ, പിന്നാലെ വരുന്നത് ‘പെയ് തി’; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്


പത്തനംതിട്ട ∙ ‘കേരള ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയ്ക്ക്: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു.’ – മൽസ്യത്തൊഴിലാളികളെ കരയിലേക്കു കയറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അടിയന്തര മുന്നറിയിപ്പ്. അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് സെന്റർ നൽകുന്ന സൂചന. ഉടൻ നടപടി സ്വീകരിക്കണം. ലക്ഷദ്വീപിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാൻ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റ് യാഥാർഥ്യമായാലുടൻ പേരും തയാറാണ്. തായ്‌ലൻഡ് നിർദേശിച്ച പെയ് തി എന്ന പേരാവും പുതിയ ചുഴലിക്കു നൽകുക.

മണിക്കൂറിൽ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ആർഎസ്എംസി ശാസ്ത്രജ്ഞ നീത കെ. ഗോപാൽ വിശദീകരിച്ചു. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മൽസ്യബന്ധനം നിർത്തിവച്ച് ഉടൻ കരയിലേക്കു മടങ്ങാൻ മൽസ്യത്തൊഴിലാളികൾക്കു നിർദേശം നൽകണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുള്ള സന്ദേശത്തിൽ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. 

തമിഴ്നാടിനെ കശക്കിയെറിഞ്ഞ ശേഷം പെയ്തടങ്ങി ന്യൂനമർദമായി മാറി കേരളത്തിനു മുകളിലൂടെ വേലി ചാടി ഒറ്റരാത്രി കൊണ്ട് അറബിക്കടലിലെത്തിയ ഗജ ചുഴലിക്കാറ്റ് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. 

‘വേലി’ ചാടിയ ഗജ

ഒരു ചുഴലി കേരളത്തിലേക്കു ‘വേലി’ ചാടുന്നത് അപൂർവമാണ്. കേരളത്തിന്റെ കാലാവസ്ഥാ ചരിത്രം പഠിക്കുന്നവർക്ക് ഗജ ഭാവിയിലേക്കുള്ള സൂചനയാണ്. ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകൾ തമിഴ്നാടിനു മുകളിലൂടെ  കേരളത്തിലേക്കും വരാമെന്ന സാധ്യതയാണ് അത്. പശ്ചിമഘട്ടമെന്ന വേലി കടക്കാനും മാത്രമുള്ള കരുത്ത് ചുഴലികൾ ആർജിച്ചു കഴിഞ്ഞു. കാലാവസ്ഥാ മാറ്റം മൂലം വർധിച്ചു വരുന്ന ചൂടിന്റെ ഫലമായി ലോകമെങ്ങും ചുഴലികളുടെ സംഹാരശേഷി വർധിച്ചു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. 

തീവ്ര ചുഴലിക്കാറ്റായ ഗജ കേരളത്തിനു മീതേ കെട്ടഴിച്ചത് മറ്റൊരു ദുരന്ത സാധ്യത. ഓഖിക്കും മഹാപ്രളയത്തിനും ശേഷം കേരളത്തിനു നേരെ നിറയൊഴിക്കാനെത്തിയ മഴമേഘങ്ങൾ സൃഷ്ടിച്ച മറ്റൊരു ദുരന്തത്തിന്റെ പിടിയിൽനിന്നു കേരളം രക്ഷപ്പെട്ടത് കഷ്ടിച്ച്.  ദുരന്തങ്ങളെ നേരിടുന്നതിൽ കേരളം വേണ്ടത്ര സജ്ജമാണോയെന്ന സംശയം ബാക്കിനിൽക്കുന്നു; ഇടുക്കി ഉൾപ്പെടെ അഞ്ചോളം ജില്ലകളിൽ മ‍ഞ്ഞ അലർട്ട് നൽകി അധികൃതർ ജാഗ്രത പാലിച്ചുവെങ്കിലും. 

തമിഴ്നാട്ടിലെ നാഗപട്ടണം– വേളാങ്കണ്ണി തീരത്തുകൂടി വെള്ളി പുലർച്ചെ രണ്ടിനു ഗജ കരയിലേക്കു കയറിയ രാത്രിസമയത്തുതന്നെ കേരളത്തിന്റെ പല ഭാഗത്തും മഴ എത്തിയിരുന്നു. അത്രയ്ക്കു വിസ്തൃതിയുണ്ടായിരുന്നു ഗജയുടെ തുമ്പിക്കൈക്ക്. കരയിലേക്കു കയറിയിട്ടും ഗജയുടെ പക അടങ്ങിയില്ലെന്നു വേണം അനുമാനിക്കാൻ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ വീശിയാണ് കാറ്റ് തമിഴ്നാടിന്റെ തീരദേശത്തെ വെള്ളിയാഴ്ച പുലർച്ചെ ഉണർത്തിയത്. കൊച്ചിക്ക് 20 കിലോമീറ്റർ വടക്ക് തീവ്ര ന്യൂനമർദമായി ഗജ ഇന്നലെ രാത്രിയും നിലകൊണ്ടു. അറബിക്കടലിലേക്കിറങ്ങി ഇന്ന് ന്യൂനമർദമായി മാറാനാണ് സാധ്യതയെന്ന് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രം പറയുന്നു. 

കടലിലൂടെ സഞ്ചരിച്ച് ഈർപ്പം വലിച്ചെടുത്താണ് ചുഴലികൾ കരുത്താർജിക്കുന്നത്. സമുദ്രോപരിതല താപനിലയുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. കരയിലേക്കു കയറുന്നതോടെ വീശിയടിക്കുകയാണ് പതിവ്.  ഏതാനും മണിക്കൂറുകൾകൊണ്ട് കനത്ത മഴയും കാറ്റും ചൊരിഞ്ഞ് കെട്ടടങ്ങും. ചുഴലിക്കാറ്റ് ന്യൂനമർദമായി ശോഷിക്കയും ചെയ്യും. സാധാരണ 300 കിലോമീറ്റർ വരെയാണ് ഒരു ചുഴലിക്കാറ്റിന്റെ വൃത്തപരിധി. ഇതിന്റെ  നടുവിലാണു കണ്ണായ ഭാഗം. ഏറ്റവും ശക്തമായ, കാറ്റും ജലവും വലിച്ചുകുടിച്ച് നാശം വിതയ്ക്കുന്ന ഭാഗം കണ്ണാണ്. ഇതിനു ചുവടെ വരുന്ന ഭൂപ്രദേശത്തെ ചുഴലിക്കാറ്റ് കശക്കിയെറിയും. 

ഗജയുടെ കണ്ണ് ഏകദേശം അഭിരാമിപ്പട്ടണത്തിനു മുകളിലായിരുന്നു. എന്നാൽ പതിവിലും കൂടുതൽ സമയം ഗജയുടെ  കണ്ണുരുട്ടൽ തുടർന്നു എന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്കു കാരണമായി. തമിഴ്നാട് സർക്കാർ എല്ലാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും മരണസംഖ്യ മുപ്പതോട് അടുത്തു. എന്നാൽ ഒഡീഷയിൽ വീശിയടിച്ച ചുഴലിയിൽ മരണം ഇതിലും താഴെ മാത്രമായിരുന്നു. ദുരന്തം നേരിടുന്നതിൽ തമിഴ്നാടിനെക്കാൾ സാമർഥ്യം ഇപ്പോൾ ഒഡീഷയ്ക്കാണെന്നു ചുരുക്കം. 

നവംബർ ആദ്യവാരം മുതൽ വരണ്ട കാലാവസ്ഥയും കോടമഞ്ഞും അനുഭവപ്പെട്ട കേരളം വ്യാഴാഴ്ച ഇരുട്ടിവെളുത്തപ്പോൾ ഒറ്റരാത്രി കൊണ്ടാണ് മഴയുടെ കൂടാരമായത്.  മൂടിക്കെട്ടിയ ആകാശവും നട്ടുച്ചയ്ക്കും ഇരുണ്ടു മൂടിയ കാലാവസ്ഥയും കേരളത്തിനു പുതിയ അനുഭവമായി. കുളിരും മഞ്ഞും നിറഞ്ഞ വൃശ്ചിക പുലരിക്കു പകരം ചാറ്റൽ മഴയുടെ ഈർപ്പം നിറഞ്ഞ പ്രഭാതം. എത്ര പെട്ടെന്നാണ് കാലാവസ്ഥ മാറുന്നത്. 

18 ന് വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. ഇത് 19 മുതൽ 23 വരെ മഴയ്ക്കു കാരണമാകും. 18ന് വൈകുന്നേരം വരെ തെക്കു പൊഴിയൂർ മുതൽ കാസർകോട് വരെ കടൽതീരത്ത് ജാഗ്രത പുലർത്തണം. തിരകളുടെ ഉയരം രണ്ട് മീറ്റർ വരെ ഉയരാം. Source link

പമ്പയിലേക്കു പോകാൻ മേരി സ്വീറ്റി; ‌പ്രതിഷേധക്കാർ ചെങ്ങന്നൂരിൽ തടഞ്ഞു


‘)
});
} catch (err) {
console
.log(“Exception in articletopheader.jsp ::: ”
+ err);

}
});


by
മനോരമ ലേഖകൻ


mary-sweety
ചെങ്ങന്നൂരിലെത്തിയ മേരി സ്വീറ്റി. വിഡിയോ ദൃശ്യത്തിൽനിന്ന്

{{#if imageProperties.description}}
{{#compare fontType “en” operator=”==”}}

{{imageProperties.description}}

{{else}}

{{imageProperties.description}}

{{/compare}}
{{/if}}
{{else}}

{{videoProperties.videoPreviewImagetitle}}

Play video

{{#compare fontType “en” operator=”==”}}

{{videoProperties.videoTitle}}

{{else}}

{{videoProperties.videoTitle}}

{{/compare}}

{{#if videoProperties.videoDescription}}
{{#compare fontType “en” operator=”==”}}

{{videoProperties.videoDescription}}

{{else}}

{{videoProperties.videoDescription}}

{{/compare}}
{{/if}}
{{/compare}}

{{/each}}Source link

നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം നാളെ


‘)
});
} catch (err) {
console
.log(“Exception in articletopheader.jsp ::: ”
+ err);

}
});


by
മനോരമ ലേഖകൻ


ktc-abdullah
കെ.ടി.സി. അബ്ദുല്ല

{{#if imageProperties.description}}
{{#compare fontType “en” operator=”==”}}

{{imageProperties.description}}

{{else}}

{{imageProperties.description}}

{{/compare}}
{{/if}}
{{else}}

{{videoProperties.videoPreviewImagetitle}}

Play video

{{#compare fontType “en” operator=”==”}}

{{videoProperties.videoTitle}}

{{else}}

{{videoProperties.videoTitle}}

{{/compare}}

{{#if videoProperties.videoDescription}}
{{#compare fontType “en” operator=”==”}}

{{videoProperties.videoDescription}}

{{else}}

{{videoProperties.videoDescription}}

{{/compare}}
{{/if}}
{{/compare}}

{{/each}}Source link

ശബരിമല: പുനർചിന്തയ്ക്കു പ്രേരണ സ്ത്രീകളുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ


രാഷ്ട്രീയ അടിത്തറ കൂടുതൽ ശക്തമാക്കാൻ ശബരിമലയിലെ യുവതീപ്രവേശ വിഷയം സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. യുവതീപ്രവേശ വിഷയത്തിൽ ആദ്യം കൈക്കൊണ്ട നിലപാടു മാറ്റാൻ പ്രേരകമായ ഘടകങ്ങളെക്കുറിച്ചും മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാതിരിക്കാനുള്ള തീരുമാനത്തെക്കുറിച്ചും തുറന്നു പറയുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ഏതുവിധേയനെയും യുവതീപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഭക്തരെ പ്രകോപിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സുരേന്ദ്രനുമായി ഓൺമനോരമ നടത്തിയ അഭിമുഖത്തിൽനിന്ന്:

∙ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളാണല്ലോ താങ്കൾ. പിന്നീടൊരു നിലപാടു മാറ്റത്തിനു പ്രേരിപ്പിച്ചതെന്താണ്? 

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നതിൽ ആദ്യഘട്ടത്തിൽ തെറ്റുപറ്റിയെന്നത് ശബരിമലയിലെ യുവതീപ്രവേശത്തെ  അനുകൂലിച്ചിരുന്ന സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം മനസ്സു തുറന്നു സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന ഒരു സമീപനം പിന്നീട് എല്ലാവർക്കും സ്വീകരിക്കേണ്ടി വന്നു. ഭൂരിഭാഗം വരുന്ന ജനത ആഗ്രഹിച്ച നിലപാടിനോടൊപ്പം നിലകൊള്ളുക എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. സുപ്രീംകോടതി വിധി സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ്. വിയോജനത്തിന്‍റെ ആദ്യ സ്വരം വന്നതും സ്ത്രീകളുടെ ഭാഗത്തു നിന്നാണ്. സ്ത്രീകൾ ഈ വിധിയെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. വിധിയോട് ഇത്തരമൊരു പ്രതികരണമുണ്ടാകുമെന്ന് മാധ്യമങ്ങളോ രാഷ്ട്രീയപ്പാർട്ടികളോ നിരീക്ഷകരോ തുടക്കത്തിൽ കരുതിയിരുന്നില്ല. പൊതുജനവികാരം മനസ്സിലാക്കാൻ ആ ഘട്ടത്തിൽ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ആർഎസ്എസ് നിലപാടിനെക്കുറിച്ചു പറയുകയാണെങ്കിൽ, ഉത്തരേന്ത്യയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടേതിൽനിന്നു വ്യത്യസ്തമാണ്. ഉദാഹരണത്തിന്, വിഗ്രഹത്തിന് അവർ വലിയ പ്രാധാന്യം നൽകുന്നില്ല. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലെയും നമ്മുടെ ക്ഷേത്രങ്ങളിലെയും ശുദ്ധി സംബന്ധിച്ച കാഴ്ചപ്പാടുകൾ തികച്ചും വിഭിന്നമാണ്. 

∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കൊണ്ടാണോ ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണച്ചു കൊണ്ടു അവകാശപ്പെട്ടതു പോലൊരു ‘പുരോഗമനപരമായ’ നിലപാടിൽ നിന്നും ആർഎസ്എസ് പിന്നോട്ടു പോകാത്തത്?

അല്ല, ഈ വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും ആർഎസ്എസും സ്വീകരിച്ചിട്ടുള്ള നിലപാട് കേവലം ലോക്സഭാ തിരഞ്ഞെടുപ്പിനെ മാത്രം ഉന്നംവച്ചിട്ടുള്ളതല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ അയ്യപ്പഭക്തരായ സാധാരണ സ്ത്രീകളുടെ വികാരം മനസ്സിലാക്കി സ്വീകരിച്ച നിലപാടാണ്. കോടതിവിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആദ്യഘട്ടത്തിൽ അവകാശപ്പെട്ട സർക്കാർ, യുവതികളെ ശബരിമലയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായവരെപ്പോലെയാണ് ഇപ്പോൾ പെരുമാറുന്നത്. യുവതീപ്രവേശം എന്ന ആശയത്തിൽനിന്നു മാറി ശബരിമലയ്ക്കും വിശ്വാസികൾക്കും എതിരായ കർശന നിലപാടാണ് ഇപ്പോൾ സർക്കാർ കൈക്കൊള്ളുന്നത്. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷത സർക്കാരിനോ കോടതിക്കോ അറിയില്ല. 

കോടതിയെ കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാൻ ആദ്യഘട്ടത്തിൽ ഞങ്ങൾക്കു കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ പുനഃപരിശോധനാ ഹർജി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. ഇതു ഭക്തരുടെ വിജയമാണ്. പുനഃപരിശോധനാ ഹർജി വിജയിച്ചെന്നു കരുതുക. ക്ഷേത്രത്തിലെ പരമ്പരാഗതമായ ആചാരം ലംഘിക്കപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അപ്പോള്‍ ആരാണ് ഏറ്റെടുക്കുക? യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഇത്ര ധൃതി കാട്ടുന്നത് എന്തിനാണ്? പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിന് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാത്ത കാര്യമാണ്. 

∙ യുവതികൾ ശബരിമലയിൽ പ്രവേശിച്ചിരുന്നുവെന്നാണ് മുൻകാല ചരിത്രം. എന്തുകൊണ്ടാണ് ഇത്രയും തീക്ഷ്ണമായി ഇപ്പോൾ ഇത് എതിർക്കപ്പെടുന്നത്?

നേരത്തെ അത്തരത്തിൽ സംഭവിച്ചിട്ടുണ്ടാക്കാം. ആ വാദങ്ങളെയൊന്നും ഞങ്ങൾ പൂർണമായും തള്ളുന്നില്ല. ക്ഷേത്രത്തിന്‍റെ ആചാരങ്ങൾക്കും പാരമ്പര്യത്തിനും അനുസരിച്ച് സ്ത്രീകൾക്കു പ്രവേശനം ലഭിച്ചു എന്നാണ് ആ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. എന്നാൽ യുവതീപ്രവേശത്തിന് മുമ്പ് ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനായി ആ തെളിവുകളെല്ലാം ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. എരുമേലിയിൽ ബിലീവേഴ്സ് ചർച്ച് വിഭാവനം ചെയ്യുന്ന വിമാനത്താവളത്തെ പിന്തുണക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ടി.കെ.എ. നായരെ (മുൻ പ്രധാനമന്തിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി) പോലെയുള്ള ചിലർ ഈ വാദത്തെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയും ടി.കെ.എ. നായരും ബിലീവേഴ്സ് ചർച്ചും വിമാനത്താവളത്തിനായി നിലകൊള്ളുന്നവരാണ്. ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് നായർ. ബിലീവേഴ്സ് ചർച്ചിന്‍റെ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ ശബരിമല നട എല്ലാദിവസവും തുറക്കേണ്ടതായി വരും. ഭക്തരല്ലാത്ത യാത്രക്കാരൊന്നും വിമാനത്താവളത്തിലെത്തില്ലെന്നതു തന്നെ കാരണം. ഇത്തരം ഉള്ളുകളികളെല്ലാം തന്നെ അധികം വൈകാതെതന്നെ പുറത്തുവരും.

∙ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനുശേഷം അമ്പതോളം സംഘടനകൾ പ്രക്ഷോഭണ രംഗത്തുണ്ട്. എന്തുകൊണ്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാനും അക്രമം തടയാനും ഒരു കൂട്ടായ നേതൃത്വം ഇല്ലാത്തത്?

ശബരിമല പ്രശ്നത്തിന്‍റെ പേരിൽ അക്രമം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ സന്നദ്ധരായി രംഗത്തെത്തുന്ന യുവതികളെല്ലാം ഭക്തകളല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നുമാണ് പൊതു വിലയിരുത്തൽ. ഉദാഹരണത്തിന് രഹ്ന ഫാത്തിമ. അതുകൊണ്ടുതന്നെ, അങ്ങോട്ടു ചെല്ലുന്നവരെല്ലാം  ആക്റ്റിവിസ്റ്റുകളാണെന്നാണ് സമരരംഗത്തുള്ളവർ കരുതുന്നത്. പൊലീസിന്‍റെ പ്രകോപനവും മറ്റൊരുവശത്തുണ്ട്. ആൾക്കൂട്ട മനഃശാസ്ത്രവും ഇതിനു പിന്നിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. സമരരംഗത്തുള്ളവരെയെല്ലാം ഒരു ബാനറിനു കീഴിൽ അണിനിരത്തുകയെന്നത് പ്രായോഗികമല്ല.

∙ രഹ്ന താങ്കളുടെ സുഹൃത്താണെന്നും ശബരിമല ദർശനത്തിനായി അവർ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണമുണ്ട്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതിൽ താങ്കൾക്കുള്ള പരിചയക്കുറവാണോ അവരെ ടാഗ് ചെയ്യാൻ കാരണമായത്?

(ചിരിക്കുന്നു) ശരിയാണ് നടി സണ്ണി ലിയോണിനെയും രഹ്ന ഫാത്തിമയെയുമെല്ലാം ഞാൻ ടാഗ് ചെയ്തതായി ആരോപണമുണ്ടായിരുന്നു. എന്‍റെ ഫെയ്സ്ബുക്ക് പേജിൽ പബ്ലിക് ടാഗിങ് നേരത്തെ ഏവര്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായതിനാൽ ആർക്കും എന്‍റെ ഒരു പോസ്റ്റിൽ ആരെയും ടാഗ് ചെയ്യാവുന്ന സ്ഥിതിയായിരുന്നു. എന്‍റെ പേജ് ഫെയ്സ്ബുക്ക് ഔദ്യോഗികമായി വെരിഫൈ ചെയ്യുന്നതിന് മുമ്പായിരുന്നു അത്. എന്നാൽ ഒരു വർഷമായി പേജ് വെരിഫൈഡ് ആയതിനാൽ ഇനി അത്തരം ആരോപണങ്ങൾക്ക് സ്ഥാനമില്ല. പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി എനിക്ക് ചില ആക്ടിവിസ്റ്റുകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാനാണ് ചിലരുടെ ശ്രമം. രഹ്ന ഫാത്തിമയെ ടാഗ് ചെയ്തിരുന്ന പോസ്റ്റ് 2016 ലേതാണ്. ഇതെല്ലാം അടിസ്ഥാമില്ലാത്ത ആരോപണങ്ങളാണ്. 

∙ തന്ത്രികുടുംബത്തിലെ അംഗമെന്ന നിലയിൽ രാഹുൽ ഈശ്വറിന്‍റെ സാന്നിധ്യം സമരത്തെ ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ടോ?

ശബരിമല വിഷയത്തിൽ വിശ്വാസ്യതയില്ലാത്ത നിലപാടാണ് രാഹുൽ ഈശ്വറിന്‍റേത്. സമരത്തെ അത് ഒരുതരത്തിലും സഹായിച്ചിട്ടില്ല. തുടക്കത്തിൽ ഭക്തർക്കിടയിൽ ചില സംശയങ്ങൾ സൃഷ്ടിക്കാൻ അതു കാരണമായി, ബിജെപിയും ചെറിയ തോതിൽ സംശയത്തിലായിരുന്നു. 

∙ മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കർ തുടങ്ങിയ ആത്മീയ ആചാര്യൻമാരെല്ലാം കേരളത്തിൽ ഏറെ പിന്തുണയുള്ളവരാണ്. ശബരിമലയിൽ യുവതീപ്രവേശം തടയാൻ ഇവരുടെ സഹായം തേടാൻ പദ്ധതിയുണ്ടോ?

വരുംദിവസങ്ങളിൽ ഞങ്ങളോട് സഹകരിക്കാൻ സാധ്യതയുള്ള മത, ആത്മീയ ആചാര്യൻമാരുടെ പേരുകൾ പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഒരു പ്രദേശത്തെ തനത് ആചാരങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി പരസ്യ നിലപാടുമായി സംസ്ഥാനത്ത് ഏറെ പിന്തുണയുള്ള കൂടുതൽ പേർ രംഗത്തെത്തുമെന്ന് ഉറപ്പു പറയാം. ഹിന്ദു സമുദായത്തിനു പുറത്തു മറ്റു മതനേതാക്കളുടെ പിന്തുണയും ശബരിമല വിഷയത്തിൽ ഞങ്ങൾക്കുണ്ട്. 

∙ ഒരുവശത്ത് ബിജെപി രഥയാത്ര നടത്തുമ്പോൾ മറുവശത്ത് സമാന ആശയമുയർത്തി കോൺഗ്രസും സമരരംഗത്താണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരായ സംയുക്ത നീക്കത്തെയാണോ ഇത് സൂചിപ്പിക്കുന്നത്? 

കോൺഗ്രസിന്‍റെ നിലപാട് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണ്. അവരുടെ ദേശീയ നേതൃത്വത്തിനു മറ്റൊരു നിലപാടാണ് ഇക്കാര്യത്തിലുള്ളത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. ഒരുവശത്ത് വിശ്വാസികൾക്കൊപ്പമാണെന്ന് പറയുമ്പോഴും മറുവശത്ത് യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങളെ അവര്‍ എതിർക്കുന്നില്ല. അതുകൊണ്ടുതന്നെ ഭക്തർ അവരെ വിശ്വാസത്തിലെടുക്കില്ല. ഒരു അയഞ്ഞ സമീപനമാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിക്കുമ്പോഴും യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയാൻ അവർക്കു കഴിഞ്ഞിട്ടില്ല. യുവതികളെ തടയാതെ പ്രശ്നം പരിഹരിക്കാനാകില്ല. 

തുറന്ന കോടതിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം തന്നെ ഭക്തരുടെ ജയമാണ്. ബിജെപി ഉയർത്തിയ ഒരു വാദം ഫലത്തിൽ അംഗീകരിക്കുന്നതാണത്. അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന ശബരിമലയിലെ മണ്ഡല– മകരവിളക്ക് തീർഥാടന കാലം സമാധാനപരമായി കടന്നു പോകുന്നുവെന്ന് ഉറപ്പു വരുത്താൻ സർക്കാരിനു ലഭിച്ച മികച്ച അവസരമായിരുന്നു സർവകക്ഷി സമ്മേളനം. എന്നാൽ അതു കളഞ്ഞുകുളിച്ച സർക്കാർ ഭക്തരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രളയത്തിനു ശേഷം അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കിയിട്ടില്ലാത്തതിനാൽ കുറച്ചുകാലത്തേക്ക് ശബരിമലയിലേക്കെത്തുന്ന തീർഥാടകരുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 

∙ മഞ്ചേശ്വരം എംഎൽഎയുടെ മരണശേഷവും തിരഞ്ഞെടുപ്പു കേസുമായി എന്തുകൊണ്ടാണ് താങ്കള്‍ മുന്നോട്ടുപോകുന്നത്? തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജമല്ലെന്നല്ലേ അതു കാണിക്കുന്നത്?

മഞ്ചേശ്വരം ഒരു വ്യത്യസ്ത വിഷയമാണ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ മരണപ്പെട്ടാൽ ഇത്തരം കേസുകൾ പിൻവലിക്കുകയാണ് പതിവ്. എന്നാൽ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പു റദ്ദാക്കുന്നതിനോടൊപ്പം, കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളക്കളികൾ അവസാനിപ്പിക്കുക എന്ന ആവശ്യവും എന്‍റെ ഹർജിക്കു പിന്നിലുണ്ടായിരുന്നു. വോട്ടർപട്ടികയിൽ പേരുണ്ടെന്നത് മുതലാക്കി വിദേശമലയാളികളുടെ പേരിൽ ആയിരങ്ങളാണ് വോട്ടു ചെയ്യുന്നത്. കേരളത്തിൽ നടക്കുന്ന ഈ വലിയ തിരഞ്ഞെടുപ്പുചതി തുറന്നു കാട്ടാനുള്ള വലിയ അവസരമാണിത്. എന്‍റെ കേസ് ഇതിനൊരു തുടക്കമാകട്ടെ. കേസ് 75 ശതമാനവും ഞാൻ വിജയിച്ചു കഴിഞ്ഞു. 

നിലവിലെ ജേതാവിനെ അയോഗ്യനാക്കി എന്നെ എംഎൽഎ ആക്കണമെങ്കിൽ വോട്ട് ചെയ്ത 89 വോട്ടർമാർ വ്യാജൻമാരാണെന്നതു തെളിയിക്കണം. ഇപ്പോൾ അതിന് കഴിഞ്ഞിട്ടില്ല. അടുത്ത 66 സാക്ഷികൾ നിർണായകമാണ്. ഇവർ കേരളത്തിലില്ലാത്തവരാണെന്ന് രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമാണ്. അവർ വോട്ടിങ് സമയത്തു കേരളത്തിലുണ്ടായിരുന്നില്ലെന്ന് എനിക്കു തെളിവു സഹിതം സ്ഥാപിക്കാനായാലും അവർ നേരിട്ടു വന്ന് വോട്ടു ചെയ്തെന്നു പറഞ്ഞാൽ കോടതി അതാകും വിശ്വാസത്തിലെടുക്കുക. ഈ സാക്ഷികൾ വന്നു സത്യം പറഞ്ഞാൽ എന്‍റെ ജയം ഉറപ്പായതിനാൽ, എതിരാളികൾ ഇവരുടെ നാട്ടിലേക്കുള്ള വരവ് എട്ടു മാസത്തേക്കു തടഞ്ഞിരിക്കുകയാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിൽ മികച്ച ജയം നേടാന്‍ പറ്റിയ സാഹചര്യമാണിപ്പോൾ. എന്നാലും കേസുമായി മുന്നോട്ടു പോകാനാണ് എന്‍റെ തീരുമാനം. ഭാവിയിൽ, പൊതുതിരഞ്ഞെടുപ്പ് സമയത്തോ മറ്റോ മഞ്ചേശ്വരത്തെക്കുറിച്ച് നമുക്ക് പുനരാലോചിക്കാം.

∙ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ എത്ര സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്?

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ 10–12 സീറ്റ് നേടാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ ഞങ്ങൾക്കു ഗുണകരമായി മാറിയേക്കാവുന്ന സീറ്റുകളുടെ എണ്ണം എനിക്കു പ്രവചിക്കാനാകില്ല. ആസന്നമായ പൊതുതിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ലക്ഷ്യമിടുന്നത് ഇതാണ്. Source link

സന്നിധാനത്തെ ഭക്തർക്കുള്ള നിയന്ത്രണം: പൊലീസിന്റെ തീരുമാനം നാളെതിരുവനന്തപുരം ∙ ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് പൊലീസിന്റെ തീരുമാനം നാളെ. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കുന്നതായി ഡിജിപിയുമായുള്ള കൂടിക്കാഴ്ചയില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അറിയിച്ചു | Police Control At Sabarimala TempleSource link

ഹർത്താലിലൂടെ കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാൻ സംഘപരിവാർ ശ്രമം: സിപിഎംതിരുവനന്തപുരം ∙ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച്‌ അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജൻഡയുടെ ഭാഗമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ക്കു പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ | CPM On Hindu Aikya Vedhi HarthalSource link

വസുന്ധരയ്ക്ക് എതിരെ ജസ്വന്ത് സിങ്ങിന്റെ മകൻ; മാനവേന്ദ്ര സിങ് മുൻ ബിജെപി എംഎൽഎജയ്പുർ∙ ഏറ്റവും വിജയസാധ്യത കൽപിക്കപ്പെടുന്ന രാജസ്ഥാനിൽ 32 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കൂടി കോൺഗ്രസ് പുറത്തിറക്കി. മുഖ്യമന്ത്രി വസുന്ധര രാജെ മൽസരിക്കുന്ന വിഐപി മണ്ഡലമായ ജൽറാപതാനിൽ കോൺഗ്രസിനുവേണ്ടി മുതിർന്ന നേതാവ് മാനവേന്ദ്ര സിങ് കളത്തിലിറങ്ങും….Manvendra Singh, Vasundhara Raje, Rajasthan Election NewsSource link

ശബരിമല: ഉടൻ പരിഹാരമില്ലെങ്കിൽ കേരളം സ്തംഭിക്കുമെന്ന് കർമസമിതി


കൊച്ചി ∙ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെ എവിടെനിന്ന് അറസ്റ്റ് ചെയ്തോ അതേ സ്ഥലത്ത് തിരികെ എത്തിക്കുകയും നിമയ വ്യവസ്ഥ ലംഘിച്ച് അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഹർത്താൽ തുടരുന്നത് ആലോചിക്കുമെന്ന് ശബരിമല കർമസമിതി കൺവീനർ എസ്.ജെ.ആർ. കുമാർ. അങ്ങനെയാണെങ്കിൽ വരും ദിവസങ്ങളിൽ കേരളം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കലുഷിതമായ കേരളമാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ശതകങ്ങളായി നടന്നു വരുന്ന ആചാരങ്ങളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. ഭക്തരെ ദ്രോഹിച്ച് നിയമം എന്ന പേരിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത് മാർഗദർശക് സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

എത്ര വലിയ കുറ്റം ചെയ്ത സ്ത്രീ ആണെങ്കിൽ പോലും സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സ്ത്രീയെ അറസ്റ്റു ചെയ്യുന്നതിന് പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇത് പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവിടെ കാരണം പോലും കാണിക്കാതെയാണ് അറസ്റ്റ്. ശബരിമലയിൽനിന്നു പ്രായമായവരെയും ചെറിയ കുട്ടികളെയും ഒരു സൗകര്യവുമില്ലാത്ത പമ്പയിലേക്കാണ് ഇറക്കിവിട്ടത്. പ്രളയത്തിനു ശേഷം പമ്പയിൽ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. കാട്ടുനീതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു ശശികലയുടെ മാത്രം പ്രശ്നമല്ല, രാഷ്ട്രീയാതീതമായി ജനദ്രോഹപരമായ നടപടിയാണ് സർക്കാരിന്റേത്. അപകടകരമായ അവസ്ഥയിലാണ് സമൂഹം ഇപ്പോഴെന്നും ചിദാനന്ദപുരി പറഞ്ഞു. 

ശബരിമലയെ ഉപയോഗിച്ച് സർക്കാരിന്റെ രഹസ്യ അജൻഡ നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലും മുംബൈയിലും ഡൽഹിയിലും വരെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശബരിമല കർമസമിതി അധ്യക്ഷൻ കെ. ഗോവിന്ദ ഭരതൻ പറഞ്ഞു. വിദേശരാജ്യങ്ങളിൽ വരെ ഭക്തരുടെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ശബരിമലയുടെ അടിസ്ഥാനം വരെ തകർക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. ഇതിനെല്ലാം പിന്നിൽ ഒരു ഗൂഢശക്തിയുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരള സമൂഹത്തിൽ വിള്ളലുണ്ടാക്കി സനാതനധർമത്തെ ഉൻമൂലനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. നാളെ മറ്റ് ആരാധനാലയങ്ങൾക്കു നേരെയും മറ്റു സമൂഹങ്ങൾക്കു നേരെയും ഇതെല്ലാം ആവർത്തിക്കും. ശശികലയെ ഭക്ത എന്ന നിലയിൽ അറസ്റ്റ് ചെയ്തതിന്റെ കാരണം വിശദീകരിക്കാതെ മുന്നോട്ടു പോകാനാവില്ല. പത്തുമണിക്കു ശേഷം പലരേയും ആട്ടിപ്പായിച്ചു. കുറ്റവാളികളെ ചോദ്യം ചെയ്യുന്നതു പോലെയാണ് ഭക്തരെ കൈകാര്യം ചെയ്തത്. ഇതിനെല്ലാം കോടതിയിൽ സമാധാനം പറയേണ്ടി വരും. മലചവിട്ടിയെത്തുന്ന ഭക്തർക്ക് വിരിവയ്ക്കാനോ മഞ്ഞുകൊള്ളാതെ വിശ്രമിക്കാനോ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. പച്ചവെള്ളം പോലും കുടിക്കാനില്ല, ടാപ്പുകളിൽ പോലും വെള്ളമില്ല. ഈ സമയത്ത് ജെസിബി ഉപയോഗിച്ച് പമ്പയിൽ ആഴം കൂട്ടുന്നതിന് ശ്രമിച്ചത് മനപ്പൂർവമാണ്. ഉണ്ടായിരുന്ന വെള്ളം പോലും ചെളിവെള്ളമായി. 

അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനം.  

പൊലീസ് ഭക്തരുടെ നെഞ്ചത്തു കയറുമ്പോഴും ഇവിടുത്തെ സാംസ്കാരിക നേതാക്കളെന്നു പറയുന്നവർ മിണ്ടുന്നില്ല. തീക്കളിയാണ് നടക്കുന്നത്. ആരാധകരിൽ ഭീതിവളർത്തി യുദ്ധസമാന അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദേവസ്വം ബോർഡും സർക്കാരും ഒത്തുകളിക്കുകയാണ്. ശബരിമലയിൽ അയ്യപ്പൻമാരായ പൊലീസ് വേണ്ട എന്ന തീരുമാനം അംഗീകരിക്കാനാവില്ല. പരിഹാരം കാണാൻ സംഘടിതമായി പ്രവർത്തിക്കണം. വരും ദിവസങ്ങളിൽ കോടാനുകോടി ഭക്തർ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു വരും. ഇതര സംസ്ഥാനങ്ങളിലും കർമസമിതികൾ താഴേത്തട്ടിൽ വരെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപിച്ചത് പൊതുസമൂഹത്തിന്റെ നന്മയ്ക്കായാണ്. പെട്ടെന്നു പ്രഖ്യാപിച്ചതിനാൽ അയ്യപ്പഭക്തർ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ശബരിമലയിൽ അയ്യപ്പൻമാർ ഇതിനേക്കാൾ കഷ്ടപ്പെടുന്നതിനാലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന് എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു.Source link

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ട് മരണം


‘)
});
} catch (err) {
console
.log(“Exception in articletopheader.jsp ::: ”
+ err);

}
});


by
മനോരമ ലേഖകൻ


sabarimala-pilgrims-accident
അപകടത്തിൽപെട്ട വാഹനം

{{#if imageProperties.description}}
{{#compare fontType “en” operator=”==”}}

{{imageProperties.description}}

{{else}}

{{imageProperties.description}}

{{/compare}}
{{/if}}
{{else}}

{{videoProperties.videoPreviewImagetitle}}

Play video

{{#compare fontType “en” operator=”==”}}

{{videoProperties.videoTitle}}

{{else}}

{{videoProperties.videoTitle}}

{{/compare}}

{{#if videoProperties.videoDescription}}
{{#compare fontType “en” operator=”==”}}

{{videoProperties.videoDescription}}

{{else}}

{{videoProperties.videoDescription}}

{{/compare}}
{{/if}}
{{/compare}}

{{/each}}Source link

എഐപിസിയുടെ ഹോട് സീറ്റ് മൂന്നാം ഭാഗത്തിൽ യശ്വന്ത് സിൻഹ


‘)
});
} catch (err) {
console
.log(“Exception in articletopheader.jsp ::: ”
+ err);

}
});


by
മനോരമ ലേഖകൻ


Yashwant Sinha

{{#if imageProperties.description}}
{{#compare fontType “en” operator=”==”}}

{{imageProperties.description}}

{{else}}

{{imageProperties.description}}

{{/compare}}
{{/if}}
{{else}}

{{videoProperties.videoPreviewImagetitle}}

Play video

{{#compare fontType “en” operator=”==”}}

{{videoProperties.videoTitle}}

{{else}}

{{videoProperties.videoTitle}}

{{/compare}}

{{#if videoProperties.videoDescription}}
{{#compare fontType “en” operator=”==”}}

{{videoProperties.videoDescription}}

{{else}}

{{videoProperties.videoDescription}}

{{/compare}}
{{/if}}
{{/compare}}

{{/each}}Source link